1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. More cases against youtuber thoppi

Thoppi: തൊപ്പിക്ക് കൂടുതൽ കുരുക്കുകൾ, വളാഞ്ചേരി മാത്രമല്ല കണ്ണപുരത്തും കേസ്

Thoppi
തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന സ്ട്രീമറായ കണ്ണൂര്‍ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിനെതിരെ കണ്ണാപുരം പോലീസ് കേസെടുത്തു. അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട് 67 അനുസരിച്ചാണ് കേസ്. ടിപി അരുണിന്റെ പരാതിയിലാണ് കേസ്. നിലവില്‍ വളാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലാണ് തൊപ്പിയുള്ളത്.
 
അതേസമയം എറണാകുളത്തെ ഫ്‌ലാറ്റില്‍ നിന്നും തൊപ്പിയെ വാതില്‍ ചവിട്ട് പൊളിച്ച് അറസ്റ്റ് ചെയ്തതില്‍ പോലീസ് വിശദീകരണവുമായി രംഗത്തെത്തി. ഒരു മണിക്കൂറോളം പുറത്ത് കാത്തുനിന്ന ശേഷമാണ് തൊപ്പിയെ വാതില്‍ പൊളിച്ച് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരിയിലെ ഒരു ഉദ്ഘാടന പരിപാടിക്കെത്തിയപ്പോള്‍ അശ്ലീല പരാമര്‍ശം നടത്തുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരായ കേസ്. ഇതിനെ തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അടുത്ത ലേഖനം
ഇന്ന് അന്താരാഷ്ട്ര വിധവാ ദിനം: ഈ വര്‍ഷത്തെ പ്രമേയം ഇതാണ്