അനുബന്ധ വാര്‍ത്തകള്‍
- 'ഐഡന്റിറ്റി' ഫോറന്‍സിക്കിന്റെ രണ്ടാം ഭാഗം ? നിര്‍മ്മാതാക്കള്‍ക്ക് പറയാനുള്ളത് ഇതാണ് !
- 'അജയന്റെ രണ്ടാം മോഷണം' കാരണം 'ഐഡന്റിറ്റി' ചിത്രീകരണം വൈകി, നാലു ഭാഷകളിലായി ടോവിനോയുടെ ബിഗ് ബജറ്റ് ചിത്രം, പുതിയ വിവരങ്ങള്‍
- പോലീസ് ക്വർട്ടേഴ്സിൽ നിന്ന് ബൈക്ക് മോഷ്ടിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പിടിയിൽ
- തലസ്ഥാന നഗരിയിൽ യുവതിയുടെ അഞ്ചുപവന്റെ മാല പിടിച്ചുപറിച്ചു
- കടയിൽ എത്തിയ സ്ത്രീയുടെ കുഞ്ഞിന്റെ സ്വർണ്ണക്കൊലുസ് കവർന്ന സ്ത്രീ അറസ്റ്റിൽ
എ.ടി.എമ്മിലെ ക്യാമറയും മറ്റും മോഷ്ടിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ
തിരുവനന്തപുരം: എ.ടി.എമ്മിലെ നിരീക്ഷണ ക്യാമറയും ഡി.വി.ആരും മോഡവും മോഷ്ടിച്ച അതിഥി തൊഴിലാളി അറസ്റ്റിലായി. ജാർഖണ്ഡ് സാഹേബ് ഗഞ്ച ജില്ലയിലെ ബിഷ്ണു മണ്ഡൽ എന്ന 33 കാരനാണ് ബാലരാമപുരം പോലീസിന്റെ വലയിലായത്.
കഴിഞ്ഞ ദിവസം ബാലരാമപുരത്തിനടുത്തുള്ള ഉച്ചക്കടയിൽ പുലർച്ചെ ഒരു മണിയോടെയായിരുന്നു ഇന്ത്യ ഒൺ എന്ന എ.ടി.എം കൗണ്ടറിൽ കയറി ഇവ മോഷ്ടിച്ചത്. ഇത് കഴിഞ്ഞു സമീപത്തെ തടിക്കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച് കടന്നു കളഞ്ഞു. എന്നാൽ ഈ ദൃശ്യങ്ങൾ കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് കണ്ടെടുത്തു.
തടി കട ഉടമ ഉച്ചക്കട മുള്ളുവിള വീട്ടിൽ ചന്ദ്രൻ നൽകിയ പരാതി തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബിഷ്ണു മണ്ഡൽ കുടുങ്ങിയത്. എ.ടി.എം കൗണ്ടറിൽ നടത്തിയ മോഷണത്തിൽ 60000 രൂപയുടെ നഷ്ടമാണുണ്ടായത്. ബാലരാമപുരം പോലീസ് എസ്.എച്ച്.ഒ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.