1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Transfer Order Government Employee Died

സ്ഥലംമാറ്റ ഉത്തരവിനു പിന്നാലെ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

വകുപ്പ് യോഗം നടക്കുന്നതിനിടെ ദീപ ലേഖ കുഴഞ്ഞുവീഴുകയായിരുന്നു

Death
സ്ഥലംമാറ്റ ഉത്തരവിനു പിന്നാലെ ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു. ഓർക്കാട്ടേരി സ്വദേശിനി ദീപ ലേഖ (51) ആണ് മരിച്ചത്. സ്ഥലംമാറ്റത്തിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഇവർ. 
 
വകുപ്പ് യോഗം നടക്കുന്നതിനിടെ ദീപ ലേഖ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യസ്ഥിതി മാനിക്കാതെ സ്ഥലംമാറ്റിയതിൽ മാനസികമായി വലിയ വിഷമം അനുഭവിച്ചിരുന്നു എന്നാണ് വിവരം. സ്ഥലംമാറ്റത്തിൽ മനോവിഷമം ഉണ്ടായിരുന്നുവെന്ന് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു.
 
നേരത്തെ കാലർഗോഡ് കളക്ട്രേറ്റിലെ സീനിയർ ക്ലർക്ക് ആശാലത ജീവനൊടുക്കിയതും സ്ഥലംമാറ്റ നടപടിയിൽ മനംനൊന്താണെന്ന് ആരോപണം ഉയർന്നിരുന്നു. വി.ഡി.സതീശൻ സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് സംസ്ഥാനത്ത് വ്യാപകമായി സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം ആരംഭിച്ചത്.
 
അടുത്ത ലേഖനം
'സിജെപിക്ക് ഫണ്ടിങ് പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിൽ നിന്ന്'; മോദിയെ വിടാതെ പാറ്റകൾ (വീഡിയോ)