1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. ornament theft lady arrested

കടയിൽ എത്തിയ സ്ത്രീയുടെ കുഞ്ഞിന്റെ സ്വർണ്ണക്കൊലുസ് കവർന്ന സ്ത്രീ അറസ്റ്റിൽ

Theft
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റ് ജംഗ്‌ഷനിലെ ഒരു ഫാൻസി സ്റ്റോറിൽ സാധനം വാങ്ങാനെത്തിയ സ്ത്രീയുടെ കുഞ്ഞിന്റെ സ്വർണ്ണ കൊലുസ് കവർന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര ഇരുമ്പ ആലിൻപുറത്തു കുന്നിൻപുറം സ്വദേശിയും കുണ്ടമങ്കടവിൽ വാടകയ്ക്ക് താമസിക്കുന്നവരുമായ ശ്രീലത (45) ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്.
 
കഴിഞ്ഞ ആറാം തീയതി ഉച്ചയ്‌ക്കായിരുന്നു മോഷണം നടന്നത്. ചീരാണിക്കര ഇരിഞ്ചയം വളവിൽ ഹൗസിൽ നാടിയുടെ കുട്ടിയുടെ കാലിൽ നിന്നാണ് ശ്രീലത അര പവന്റെ സ്വർണ്ണകൊലുസു കവർന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് മോഷണത്തിന്റെ ദൃശ്യം കണ്ടെത്തിയതും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശ്രീലതയെ പിടികൂടിയതും.  
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
2027 ഓടെ ഇന്ത്യയിൽ ഡീസൽ കാറുകൾ നിരോധിക്കണമെന്ന് നിർദേശിച്ച് സർക്കാർ സമിതി