കെ ആര്‍ അനൂപ്|
Last Modified വെള്ളി, 2 ജൂണ്‍ 2023 (16:11 IST)
ഫോറന്‍സിക്കിന് രണ്ടാം ഭാഗം വരുന്നുണ്ടോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ടോവിനോ തോമസിനെ നായകനാക്കി ഫോറന്‍സിക്കിന് ശേഷം അഖില്‍ പോളും അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഐഡന്റിറ്റി' എന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ആരാധകര്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത്.
ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഫോറന്‍സിക്കിന്റെ രണ്ടാം ഭാഗം അല്ലെന്ന് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തി. സെപ്റ്റംബറില്‍ ചിത്രീകരണം നായിക. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സിനിമയ്ക്ക് റിലീസ് ഉണ്ട്. 90 ദിവസത്തെ ചിത്രീകരണം ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ, ദുബായ് എറണാകുളം എന്നിവിടങ്ങളിലായി നടക്കും.
രാഗം മൂവിസും സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. 2018 ക്യാമറമാന്‍ അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം. ചമന്‍ ചാക്കോയാണ് എഡിറ്റിംഗ്.