പോലീസ് ക്വർട്ടേഴ്‌സിൽ നിന്ന് ബൈക്ക് മോഷ്ടിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 25 മെയ് 2023 (16:39 IST)
കൊല്ലം: പോലീസ് ക്വർട്ടേഴ്‌സിൽ നിന്ന് ബൈക്ക് മോഷ്ടിച്ച പ്രവർത്തകൻ പിടിയിലായി. കൊല്ലം പുതുവൽ പുരയിടം തിരുവാതിര നഗറിൽ ആനന്ദ് എന്ന ഇരുപത്തൊന്നുകാരനാണ് കൊല്ലം പോലീസിന്റെ പിടിയിലായത്.

ഇയാൾ യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ച കേസിലെ പ്രതിയുമാണ്. വാഹനം മോഷ്ടിച്ച കുറ്റത്തിന് ഇയാളുടെ കൂട്ടാളി കൊല്ലം പള്ളിത്തോട്ടം എച്ച്.ആന്റ്, സി കോളനി ഗാന്ധി നഗർ സ്വദേശി അലൻ എന്ന പത്തൊമ്പതുകാരനും പിടിയിലായി.

പോലീസിന്റെ ആശ്രാമം ക്വർട്ടേഴ്‌സിൽ നിന്ന് കഴിഞ്ഞ ജനുവരിയിലാണ് വാഹനം മോഷ്ടിച്ച് കടത്തിയത്. സംഭവത്തിൽ പ്രധാനിയായ റിച്ചിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഈസ്റ്റ് പോലീസിന്റെ പിടിയിലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ആനന്ദും അലനും പിടിയിലായത്. ഈ സംഘം നഗര പരിധിയിലെ നിരവധി ഇരുചക്രവാഹന മോഷണം നടത്തിയതായാണ് പോലീസ് കണ്ടെത്തൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :