സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 7 ജൂണ്‍ 2023 (17:46 IST)
ടിവി കാണാന്‍ പോയ സഹോദരിയെ വിളിക്കാന്‍ പോയ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അയല്‍വാസിയായ പ്രതി സുധീഷിനെ ആറു വര്‍ഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദര്‍ശന്‍ വിധിച്ചു. പിഴ തുക കുട്ടിക്ക് നല്‍കണം.
2021 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അനിയത്തി സമീപത്തുള്ള പ്രതിയുടെ വീട്ടില്‍ ടിവി കാണാന്‍ പോയതാണ്. ഈ സമയം പ്രതി വീടിന് നടയില്‍ ഇരിക്കുകയായിരുന്നു. കുട്ടി തിരിച്ച് ഇറങ്ങിയപ്പോള്‍ പ്രതി കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. ഈ സംഭവം കുട്ടി പ്രതിയുടെ അമ്മയോട് ഉടനെ പറഞ്ഞതിനെ തുടര്‍ന്ന് അമ്മ പ്രതിയെ പറഞ്ഞ് വിലക്കിയെങ്കിലും പ്രതി അസഭ്യം വിളിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈനാണ് പൂജപ്പുര പൊലീസില്‍ വിവരം അറിയിച്ചത്.