അനുബന്ധ വാര്‍ത്തകള്‍
- കടയിൽ എത്തിയ സ്ത്രീയുടെ കുഞ്ഞിന്റെ സ്വർണ്ണക്കൊലുസ് കവർന്ന സ്ത്രീ അറസ്റ്റിൽ
- സ്വർണാഭരണ മോഷണം : ക്ഷേത്ര ശാന്തിക്കാരൻ അറസ്റ്റിൽ
- അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1214 ഗ്രാം സ്വർണ്ണം പിടികൂടി
- ആദായനികുതി ഉദോഗസ്ഥന്റെ വീട്ടിൽ നിന്ന് 70 പവന്റെ സ്വർണ്ണം കവർന്നു
- റെയിൽവെ സ്റ്റേഷനിൽ കവർച്ച: കാൽ ലക്ഷം രൂപ നഷ്ടപ്പെട്ടു
തലസ്ഥാന നഗരിയിൽ യുവതിയുടെ അഞ്ചുപവന്റെ മാല പിടിച്ചുപറിച്ചു
തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രി തലസ്ഥാന നഗരിയിൽ ഭർത്താവിനും മകനുമൊപ്പം റോഡിലൂടെ നടന്നുപോയ സ്ത്രീയുടെ അഞ്ചു പവന്റെ സ്വർണ്ണമാല ബൈക്കിൽ എത്തിയ അക്രമിസംഘം പിടിച്ചുപറിച്ച. കോഴിക്കോട് സ്വദേശി സുവർണ്ണയുടെ താലിമാലയാണ് പിടിച്ചുപറിച്ച ശേഷം അക്രമിസംഘം ബൈക്കിൽ രക്ഷപെട്ടത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിക്ക് ഓവർബ്രിഡ്ജ് - പഴവങ്ങാടി റോഡിലെ ഒരു ഹോട്ടലിനു അടുത്തായിരുന്നു സംഭവം. മകന്റെ പരീക്ഷയ്ക്കായി എത്തിയ ഇവർ രാത്രി ഭക്ഷണം കഴിക്കാനായിരുന്നു ഹോട്ടലിലേക്ക് പോയത്. ഹെൽമറ്റ് ധരിച്ചെത്തിയവർ ഇവരെ പിന്തുടരുകയും വാഹന വേഗത കുറച്ച ശേഷം പിന്നിൽ നിന്ന് മാലപൊട്ടിച്ചു കടക്കുകയുമായിരുന്നു.
ഇവർ സഞ്ചരിച്ച പൾസർ ബൈക്കിൽ നമ്പർ പ്ളേറ്റില്ലായിരുന്നു. ഇരുവരും കറുത്ത ജാക്കറ്റും ധരിച്ചിരുന്നു. സമീപത്തെ ഒരു സി.സി.ടി.വി ക്യാമറയിൽ നിന്ന് കവർച്ച ദൃശ്യം പൊലീസിന് ലഭിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.