സൗദി- തുര്‍ക്കി- പാകിസ്ഥാന്‍ മെക്ക കരാറിനെ ഇന്ത്യ പേടിക്കണോ?, മോദിയേ നേരിട്ട് വിളിച്ച് യു എസ് വൈസ് പ്രസിഡന്റ്
മേഖലയിലെ പുതിയ ശാക്തികമായ കൂട്ടായ്മയായാണ് പാക്- തുര്‍ക്കി- സൗദി കരാര്‍ വിലയിരുത്തപ്പെടുന്നത്.
പാകിസ്ഥാനും സൗദി അറേബ്യയും തുര്‍ക്കിയും തമ്മില്‍ ഒപ്പുവെച്ച സംയുക്ത പ്രതിരോധ കരാറിന്റെ(മെക്ക കരാര്‍) പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ ബന്ധപ്പെട്ട് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. ശനിയാഴ്ചയാണ് വാന്‍സ് മോദിയെ വിളിച്ചത്. മെക്ക കരാറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര സുരക്ഷാ,ഊര്‍ജ മേഖലകളില്‍ ബന്ധം വിപുലീകരിക്കുന്നതിനെ പറ്റിയായിരുന്നു ചര്‍ച്ച.
മേഖലയിലെ പുതിയ ശാക്തികമായ കൂട്ടായ്മയായാണ് പാക്- തുര്‍ക്കി- സൗദി കരാര്‍ വിലയിരുത്തപ്പെടുന്നത്. നാറ്റോയുടെ സഖ്യകക്ഷി കൂടിയാണ് തുര്‍ക്കി എന്നതിനാല്‍ തന്നെ ജിയോപൊളിറ്റിക്‌സിലും ഈ കരാര്‍ നിര്‍ണായകമാണ്. ഈയൊരു അസാധാരണമായ സാഹചര്യത്തിലാണ് ജെ ഡി വാന്‍സ് പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടത്.
Islamabad lights up to celebrate the historic Mecca Joint Defence Agreement between Pakistan, Türkiye and Saudi Arabia, with the flags of the three brotherly nations adorning Constitution Avenue and key landmarks.
— Pakistan Embassy US (@PakinUSA) August 8, 2026
???????????????????????? pic.twitter.com/W3uiGv37eM
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തുന്ന ബില്ലിന് കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ സെനറ്റ് അംഗീകാരം നല്‍കിയത്. ബില്ലില്‍ നിന്ന് യൂറോപ്യന്‍ സഖ്യകക്ഷികളെ അമേരിക്ക ഒഴിവാക്കിയപ്പോള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് തീരുവ ബാധ്യതയുമായാണ് അമേരിക്ക മുന്നോട്ട് പോകുന്നത്. ഇന്ത്യയുമായി ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കവെ തന്നെയാണ് വാന്‍സിന്റെ ഫോണ്‍ സംഭാഷണം. അതിനാല്‍ തന്നെ ചര്‍ച്ചയില്‍ വ്യാപാരക്കരാര്‍ ചര്‍ച്ചയായോ എന്ന ആകാംക്ഷ അന്താരാഷ്ട്ര വൃത്തങ്ങളിലുണ്ട്. എന്നാല്‍ ഫോണ്‍ സംഭാഷണത്തെ പറ്റി അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.