1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. TG Mohandas's arrest recorded

ടിജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയില്‍ ഹാജരാക്കും

TG Mohandas, BJP, RSS, Pathrika Youtube Channel
ടിജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും. കലാപ ആഹ്വാനം ഉള്‍പ്പെടെ നാല് കുറ്റങ്ങളാണ് ടിജി മോഹന്‍ദാസിനെതിരെ ചുമത്തിയിരിക്കുന്നത്. ലാപ്‌ടോപ്പും മൊബൈലും പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത മോഹന്‍ദാസിനെ തിരുവനന്തപുരം സൈബര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
 
ഇന്ന് 11 മണിയോടെയാണ് കോടതിയില്‍ ഹാജരാക്കുന്നത്. കസ്റ്റഡിയില്‍ വേണ്ടെന്ന നിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്. ദില്ലിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളെ താനായിരുന്നെങ്കില്‍ വെടിവെച്ച് കൊല്ലുമായിരുന്നു എന്ന് ടിജി മോഹന്‍ദാസ് പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. നിരവധി പേരാണ് പരാതിയുമായെത്തിയത്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വീടുകളിൽ ബലിയിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; എന്തൊക്കെ മന്ത്രങ്ങളും ദ്രവ്യങ്ങളുമാണ് പ്രധാനം?