സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍
സ്വദേശിയായ സക്കീറിന്റെയും ഷക്കീലയുടെയും മകനുമായ മിഷാബ് ഷക്കീറിനാണ് പരിക്കേറ്റത്.
ഈരാറ്റുപേട്ട: പരീക്ഷാ ഹാളിനുള്ളില്‍ സംശയം ചോദിച്ചതിന് പത്ത് വയസ്സുള്ള വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.
കുട്ടിയുടെ തോളില്‍ ഒടിവുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈരാറ്റുപേട്ട കാരക്കാട് എംഎംഎംയുഎം യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും നടയ്ക്കല്‍ സ്വദേശിയായ സക്കീറിന്റെയും ഷക്കീലയുടെയും മകനുമായ മിഷാബ് ഷക്കീറിനാണ് പരിക്കേറ്റത്.
സംഭവത്തെത്തുടര്‍ന്ന് പാലാ മുത്തോലിയിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനായ സന്തോഷിനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. സംശയം ചോദിച്ചപ്പോള്‍ ദേഷ്യപ്പെട്ട് അധ്യാപകന്‍ തോളില്‍ ഇടിക്കുകയും നുള്ളുകയും ചെയ്തുവെന്ന് കുട്ടി പറഞ്ഞു.