നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിച്ച സംവിധായകരായിരുന്നു ഇവര്‍ എന്ന് റസൂല്‍ പൂക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

IFFK, Delegate Registration, IFFK 2025,ഐഎഫ്എഫ്കെ, ഡെലിഗേറ്റ് രജിസ്ട്രേഷൻ, ഐഎഫ്എഫ്കെ 2025
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 19 ഡിസം‌ബര്‍ 2025 (19:06 IST)
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയില്‍ സിനിമകള്‍ക്ക് അനുമതി നിഷേധിച്ചതിന് പുറമേ നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചതായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഇക്കാരണത്താല്‍ അവരുടെ സിനിമകള്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല. മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിച്ച സംവിധായകരായിരുന്നു ഇവര്‍ എന്ന് റസൂല്‍ പൂക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

'ചലച്ചിത്രമേളയ്ക്ക് മൂന്ന് ദിവസം മുമ്പ് 187 സിനിമകള്‍ക്ക് അനുമതി നിഷേധിച്ചുകൊണ്ട് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ എതിര്‍പ്പായിരുന്നു പ്രശ്‌നം. പിന്നീട്, വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ കണ്ട് പ്രശ്‌നം പരിഹരിച്ചു. ഞാന്‍ ദുബായിലായിരുന്നു, ഇതിനായി ഡല്‍ഹിയില്‍ എത്തി. കോണ്‍ഗ്രസ് എംപി ശശി തരൂരും പ്രശ്‌നത്തില്‍ ഇടപെട്ട് സഹായിച്ചു. വിസ നിയമങ്ങളില്‍ കേന്ദ്രം വരുത്തിയ മാറ്റങ്ങളാണ് നടപടിക്രമങ്ങളില്‍ കാലതാമസത്തിന് കാരണമായത്.

വിദേശനയം ചൂണ്ടിക്കാട്ടി ഒരു സിനിമയ്ക്ക് അനുമതി നിഷേധിച്ചാല്‍ അക്കാദമി അത് പാലിക്കാന്‍ ബാധ്യസ്ഥമാണ്. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനം ഈ വിഷയത്തില്‍ പ്രസക്തമല്ല. അതുകൊണ്ടാണ് ആറ് സിനിമകള്‍ക്ക് അനുമതി നിഷേധിച്ചത് സ്വീകരിച്ചത്. എന്റെ അസാന്നിധ്യം മേളയെ ബാധിച്ചില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഞാന്‍ എപ്പോഴും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്,' റസൂല്‍ പൂക്കുട്ടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :