രേണുക വേണു|
Last Modified ശനി, 20 ഡിസംബര്‍ 2025 (09:16 IST)
Sreenivasan: നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് തുടങ്ങി മലയാള സിനിമയിലെ ഓള്‍റൗണ്ടര്‍ ആയിരുന്ന ശ്രീനിവാസന്‍ അന്തരിച്ചു. ആരോഗ്യ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. 69 വയസ്സായിരുന്നു.
ദീര്‍ഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടില്‍ ചികിത്സയിലായിരുന്നു. വീട്ടില്‍വെച്ച് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെ 8.45 നാണ് മരണം സ്ഥിരീകരിച്ചത്.
ശ്രീനിവാസന്റെ മക്കളായ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മരണവിവരം അറിഞ്ഞ് തൃപ്പൂണിത്തുറയിലേക്ക് തിരിച്ചിട്ടുണ്ട്. സിനിമ രംഗത്തുനിന്നുള്ളവര്‍ മരണവിവരം അറിഞ്ഞ് ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.