1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Tattoo case accused sujeesh arrest

ടാറ്റൂ പീഡനക്കേസ്: സുജീഷ് അറസ്റ്റിൽ

ടാറ്റൂ
ടാറ്റു ചെയ്യാനെത്തിയ യുവതികളെ പീഡിപ്പിച്ചെന്ന പരാതിയിൽ കൊച്ചിയിലെ ടാറ്റു പാര്‍ലര്‍ ഉടമ അറസ്റ്റിലായി. ഇന്‍ക്‌ഫെക്ടഡ് ടാറ്റു പാര്‍ലര്‍' ഉടമ പി.എസ്. സുജീഷിനെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ആറ് യുവതികൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്ത് വന്നതിനെ തുടർന്ന് ഇയാൾ പോലീസിൽ കീഴടങ്ങിയെന്നാണ് വിവരം.
 
രാത്രിയോടെ സുജീഷിനെ ചേരാനല്ലൂര്‍ സ്റ്റേഷനില്‍ എത്തിച്ചു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സ്റ്റുഡിയോയിൽ നിന്ന് സിസിടിവിയുടെ ഡിവിആർ, കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു. ടാറ്റു പാര്‍ലര്‍ പൂട്ടി. ഇവിടെയുണ്ടായിരുന്ന ജീവനക്കാരെയും ആര്‍ട്ടിസ്റ്റുകളെയും ചോദ്യം ചെയ്തു.
അടുത്ത ലേഖനം
സമയക്രമത്തില്‍ മാറ്റം വരുത്തി റേഷന്‍ കടകള്‍