ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി

എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 3 മാര്‍ച്ച് 2022 (15:28 IST)
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയായ യുവാവ്പോലീസ് പിടിയിലായി. ജാർഖണ്ഡ് സാഹേബ്ഗഞ്ച ജില്ലയിലെ തീൻ പഹാറിൽ ചന്ദൻ കുമാർ എന്ന 28 കാരനാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസമായിരുന്നു മാനസിക വൈകല്യമുള്ളതും സംസാര ശേഷി ഇല്ലാത്തതുമായ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം. പെൺകുട്ടിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ മാതാവ് കുളിക്കാൻ പോയ തക്കത്തിന് പ്രതി വീട്ടിനകത്തു കയറി കുട്ടിയെ വീടിന്റെ പിൻഭാഗത്തേക്ക് വലിച്ചുകൊണ്ട് പോവുകയായിരുന്നു.

എന്നാൽ ഇത് കണ്ട അയൽക്കാരിയായ സ്ത്രീ ബഹളം വച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. ഉടൻ വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് പരിശോധനയിൽ പ്രതിയുടെ ബാഗ് കണ്ടെത്തുകയും സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ മനസിലാക്കുകയും ചെയ്തു. ഗൗരീശ പട്ടത്തെ അന്യസംസ്ഥാന തൊഴിലാളികൾ പാർക്കുന്ന ക്യാംപിൽ നിന്ന് പ്രതിയെ പിടികൂടുകയും ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :