ഒരേ സ്‌കൂളിലെ ഏഴു വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതിന് പോക്സോ കേസ്

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 4 മാര്‍ച്ച് 2022 (10:10 IST)
കാസർകോട്: കാസർകോട് ജില്ലയിലെ ഒരേ സ്‌കൂളിലെ ഏഴു വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ആകെ ഏഴു പോക്സോ കേസുകൾ ബേക്കൽ, സ്റേഷനുകളിലായാണ് രജിസ്റ്റർ ചെയ്തത്. ഇപ്പോഴാണ് രണ്ട് - മൂന്നു വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം പുറത്തറിയുന്നത്.

അടുത്തിടെ സ്‌കൂൾ കുട്ടികൾക്കായി നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടികൾ ഇത് വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ടു പോലീസിൽ പരാതി നൽകുകയും ചെയ്തു. ആകെ നാല് പേർക്കായാണ് പോലീസ് അന്വേഷണം ആരംഭിച്ചത് എന്നാണു സൂചന.

പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട വിദ്യാർഥിനികൾക്ക് പീഡനം നടന്നതായാണ് സംഭവം. ബേക്കലിലെ ഒരു ഹൈസ്‌കൂളിലെ വിദ്യാര്ഥിനികൾക്കാണ് പീഡനം ഉണ്ടായത്. ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അയൽക്കാരും അകന്ന ബന്ധത്തിൽ പെറ്റിട്ടവരുമായ ആളുകളാണ് നാല് വര്ഷം മുമ്പ് തങ്ങളെ പീഡിപ്പിച്ചതെന്ന് കുട്ടികൾ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി ബേക്കൽ പോലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :