കൊച്ചി ടാറ്റൂ ലൈംഗിക പീഡന കേസ്: ഒരു യുവതി കൂടി പരാതി നൽകി

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified ശനി, 5 മാര്‍ച്ച് 2022 (09:31 IST)
ടാറ്റൂ ചെയുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഒരു യുവതി കൂടി പരാതി നൽകി. ബംഗ്ലുരുവിൽ താമസിക്കുന്ന മലയാളിയാണ് പരാതിക്കാരി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ-മെയിൽ വഴിയാണ് യുവതി പരാതി നൽകിയത്. ഇതോടെ, ഇടപ്പള്ളിയിലെ ഇൻക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ ടാറ്റു ആർടിസ്റ്റ് സുജീഷിനെതിരെ ആറ് കേസുകളായി.

നാല് കേസുകൾ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂർ സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് അപമര്യാദയായി പെരുമാറുകയും
തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നുപറഞ്ഞത്.ഈ ആരോപണത്തിന് പിന്നാലെയാണ് കൂടുതൽ യുവതികൾ സമാനമായ ആരോപണവുമായി രംഗത്തെത്തിയത്. സുജീഷിൻ്റെ ഉടമസ്ഥതത്തിലുള്ള ഇൻക്ഫെക്ടഡ് എന്ന സ്ഥാപനത്തിൻ്റെ ആലിൻ ചുവട്, ചേരാനല്ലൂർ കേന്ദ്രങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :