അനുബന്ധ വാര്‍ത്തകള്‍
- വിളക്ക് കൊളുത്തരുതെന്നും ഷൂസ് അഴിക്കില്ലെന്നും നവവരന്റെ പിടിവാശി; താലി ഉരിനല്‍കി പെണ്‍കുട്ടി ബന്ധുവിനെ വിവാഹം കഴിച്ചു; സംഭവം കൊല്ലത്ത്
- സുഹൃത്തിന്റെ ആത്മഹത്യയില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സിയിലായിരുന്ന യുവാവ് ആശുപത്രിയില്‍ ആത്മഹത്യചെയ്തു
- സുകുമാരക്കുറുപ്പ് കോട്ടയത്തുണ്ടെന്ന് പ്രചരണം, സംശയനിഴലിലായ അന്തേവാസിയെ പരിശോധിച്ച് ക്രൈംബ്രാഞ്ച്
- തമിഴ്നാട്ടില്‍ മഴ ശമിക്കുന്നു; ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ മടങ്ങിത്തുടങ്ങി
- ഹൈറേഞ്ച് മേഖലയില്‍ മഴ കുറഞ്ഞു, ഇടുക്കി ഡാം ഉടന്‍ തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി
ബേബി ഡാം ശക്തിപ്പെടുത്താൻ അനുവദിക്കുന്നില്ല, സുപ്രീം കോടതിയിൽ കേരളത്തിനെതിരെ തമിഴ്‌നാട്
സുപ്രീം കോടതിയിൽ കേരളത്തിനെതിരെ തമിഴ്‌നാട്. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ കേരളം തടസ്സപ്പെടുത്തുന്നതായാണ് തമിഴ്‌നാട് സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറയുന്നത്. അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ക്രമപ്പെടുത്തണമെന്നും തമിഴ്‌നാട് വാദിക്കുന്നു.
മുല്ലപ്പെരിയാര്‍ കേസ് ശനിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വെള്ളിയാഴ്ച രാത്രി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.കേരളം ഉന്നയിക്കുന്നത് പോലുള്ള പ്രതിസന്ധികൾ മുല്ലപ്പെരിയാറിൽ ഇല്ലെന്നും ബേബി ഡാം ശക്തിപ്പെടുത്തുന്നത് വഴി ജലനിരപ്പ് 152 അടിവരെയായി ഉയര്‍ത്താമെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയ കാര്യവും തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നു.
ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാന്‍ കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ പറയുന്നു. കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കർവ് സുപ്രീം കോടതിയും അംഗീകരിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെടുന്നു.