1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

വിളക്ക് കൊളുത്തരുതെന്നും ഷൂസ് അഴിക്കില്ലെന്നും നവവരന്റെ പിടിവാശി; താലി ഉരിനല്‍കി പെണ്‍കുട്ടി ബന്ധുവിനെ വിവാഹം കഴിച്ചു; സംഭവം കൊല്ലത്ത്

Kollam
വിളക്ക് കൊളുത്തരുതെന്നും ഷൂസ് അഴിക്കില്ലെന്നും നവവരന്റെ പിടിവാശിയും ബന്ധുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കങ്ങളെയും തുടര്‍ന്ന് താലി ഉരിനല്‍കി പെണ്‍കുട്ടി ബന്ധുവിനെ വിവാഹം കഴിച്ചു. കിളിമാനൂര്‍ സ്വദേശിയായ യുവാവും ആല്‍ത്തറമൂസ് സ്വദേശിനിയായ യുവതിയുടേതുമായിരുന്നു വിവാഹം.
 
വിളക്ക് കൊളുത്തരുതെന്നും ഷൂസ് അഴിക്കില്ലെന്നും നവവരന്റെ പിടിവാശി മൂലം വിവാഹം വേദിക്ക് പുറത്തുവച്ചായിരുന്നു നടത്തിയത്. പിന്നാലെ വരന്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി തര്‍ക്കമായി. തുടര്‍ന്നാണ് വധു താലി ഊരി നല്‍കിയത്. പെണ്‍കുട്ടിയുടെ ബന്ധു യുവതിയുടെ കഴുത്തില്‍ താലികെട്ടി. ഇവര്‍ കടക്കല്‍ പൊലീസില്‍ വരനെതിരെ പരാതിയും നല്‍കി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സ്വർണ വില വീണ്ടും ഉയർന്നു, പവന് 36,880 രൂപയായി