1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Gold case Adoor Prakash

ശബരിമല സ്വര്‍ണ മോഷണ കേസ് പ്രതിയുമായി ബന്ധം: കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യും

പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ് ഡല്‍ഹി യാത്ര നടത്തിയിരുന്നു

Adoor Prakash Dileep Case Actress Attacked, Actress Attacked Case Government Appeal, Dileep targeting Manju Warrier, Dileep and Manju Warrier, Actress Attacked Case Verdict Live Updates, Actress Attacked Case, Dileep Actress Attacked Case, Actress At
ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണക്കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനറും കോണ്‍ഗ്രസ് എംപിയുമായ അടൂര്‍ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിനു ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ എസ്.ഐ.ടിയുടെ തീരുമാനം. 
 
പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ് ഡല്‍ഹി യാത്ര നടത്തിയിരുന്നു. പോറ്റി സോണിയ ഗാന്ധിയുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയതിന്റെയും ഈ യാത്രയില്‍ അടൂര്‍ പ്രകാശ് ഒപ്പമുണ്ടായിരുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോറ്റിയുമായുള്ള ഡല്‍ഹി യാത്രയെ കുറിച്ച് അടൂര്‍ പ്രകാശിനോടു അന്വേഷണ സംഘം ചോദിച്ചറിയും. 
 
ഇന്ന് കസ്റ്റഡിയില്‍ വാങ്ങുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കുന്ന മൊഴിയും കേസില്‍ അതീവ നിര്‍ണായകമാണ്. നേരത്തെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം, അതില്‍ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളില്‍ പോറ്റിയില്‍ നിന്നും സ്ഥിരീകരണം തേടും. 
 
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ഇപ്പോള്‍ അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. സ്വര്‍ണ്ണപ്പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ഉന്നതതലത്തിലുള്ള ബന്ധങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.
അടുത്ത ലേഖനം
ശബരിമല യുവതീപ്രവേശനം: ഒന്‍പതംഗ ബെഞ്ചിന്റെ രൂപവത്കരണം പരിഗണനയിലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്