രേണുക വേണു|
Last Modified ശനി, 10 ജനുവരി 2026 (12:16 IST)
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലായതോടെ അന്വേഷണം ഉന്നതരിലേക്കും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലെത്തിച്ചത് തന്ത്രിയാണെന്നാണ് എസ്.ഐ.ടി കണ്ടെത്തല്‍. തന്ത്രിയും പോറ്റിയും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം.
പോറ്റിയും തന്ത്രിയും തമ്മില്‍ 2004 മുതലുള്ള ബന്ധമാണ്. ബെംഗളൂരുവിലെ ശ്രീരാംപുര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. എ.പദ്മകുമാര്‍ നേരത്തെ പറഞ്ഞ 'ദൈവതുല്യന്‍' തന്ത്രിയാണ്. പത്മകുമാര്‍ പറഞ്ഞ 'ദൈവതുല്യന്‍' കടകംപള്ളിയാണോ പിണറായി വിജയനാണോ എന്ന് അന്വേഷിച്ചു നടന്നിരുന്ന വലതുപക്ഷ മാധ്യമങ്ങളും നിശബ്ദരായി.
പോറ്റി ശബരിമലയിലെത്തിയ സമയം മുതലുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരുമെന്നാണ് വിവരം. അന്ന് ഭരിച്ചിരുന്ന യുഡിഎഫ് സര്‍ക്കാരാണ്. ദേവസ്വം മന്ത്രിയായിരുന്ന കെ.സി.വേണുഗോപാല്‍ തുടങ്ങി ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവ് ജി രാമന്‍നായരിലേക്ക് വരെ അന്വേഷണം നീണ്ടേക്കാം.