'ഇഷ്ടക്കാരെ തിരുകികയറ്റി'; വിവാദമായതോടെ യു ടേൺ, സണ്ണി ജോസഫ് പ്രതിരോധത്തിൽ
ഇന്നലെയാണ് താൻ രാജി വയ്ക്കുന്നതായി ബെന്നി തോമസ് അറിയിച്ചത്. സ്വന്തം ഇഷ്ടപ്രകാരമല്ല രാജി
Sunny Joseph
ബന്ധുനിയമനത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതിരോധത്തിൽ. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീഭർത്താവ് ബെന്നി തോമസിനെ നിയമിച്ചത് സണ്ണി ജോസഫാണ്. ബന്ധുനിയമനത്തിൽ ചോദ്യങ്ങൾ ഉയർന്നതോടെ അളിയനോടു രാജിവയ്ക്കാൻ സണ്ണി ജോസഫിനു ആവശ്യപ്പെടേണ്ടി വന്നു.
ഇന്നലെയാണ് താൻ രാജി വയ്ക്കുന്നതായി ബെന്നി തോമസ് അറിയിച്ചത്. സ്വന്തം ഇഷ്ടപ്രകാരമല്ല രാജി. കെപിസിസി യോഗത്തിൽ മന്ത്രി സണ്ണി ജോസഫിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. മന്ത്രി ഇഷ്ടക്കാരെ തിരുകികയറ്റിയെന്നും ജാഗ്രത കുറവുണ്ടായെന്നും വിമർശനം ഉയർന്നിരുന്നു.
അതേസമയം തനിക്കെതിരായ പ്രതിഷേധം കണക്കിലെടുത്താണ് സണ്ണി ജോസഫ് അളിയനോടു രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ തന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന് സണ്ണി ജോസഫ് മനസിലാക്കി. ഇതിൽ നിന്നു രക്ഷ നേടാനാണ് തിടുക്കപ്പെട്ട രാജി.
അതേസമയം 30 വർഷത്തിനിടെ സണ്ണി ജോസഫിന്റെ ഏറ്റവും അടുത്ത ബന്ധുക്കളായ 10 പേർക്ക് വിവിധ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചിട്ടുണ്ടെന്നും ഇവയെല്ലാം പിൻവാതിൽ നിയമനങ്ങളാണെന്നും സിപിഎം ആരോപിച്ചു.