രക്ഷാപ്രവർത്തനത്തിന് നിർദേശം നൽകിയത് എഡിജിപി, പേരെടുത്ത് പറയാതെ എസ്ഐടി റിപ്പോർട്ട്
എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പായാണ് മൊഴി നല്‍കിയത്.
നവകേരളയാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ ഉള്‍പ്പടെയുള്ളവര്‍ യൂത്ത് കോണ്‍ഗ്രസ്- കെഎസ്യു നേതാക്കളെ മര്‍ദ്ദിച്ച കേസില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന് നേരെ വിരലുയരുന്നു. കേസ് ഡയറിയിലടക്കം തിരുത്തലുകള്‍ വരുത്തിയത് എഡിജിപിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് അജിത് കുമാറിന്റെ ഓഫീസിന്റെ ഭാഗമായി പ്രവര്‍ത്തിച്ച 2 ഗ്രേഡ് എസ്‌ഐമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പായാണ് മൊഴി നല്‍കിയത്. ആദ്യം കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘം കോടതിയില്‍ നല്‍കാനുള്ള റഫര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ക്രമസമാധാനചുമതലയുണ്ടായിരുന്ന മുന്‍ എഡിജിപിയുടെ ഓഫീസില്‍ വെച്ചായിരുന്നു. എല്ലാകാര്യങ്ങളും അജിത് കുമാര്‍ നിര്‍ദേശിച്ചതാണെന്നും തങ്ങളെ കുരുക്കുകയായിരുന്നുവെന്നുമാണ് എസ് ഐമാര്‍ മിഴി നല്‍കിയത്. എഡിജിപിയുടെ നിര്‍ദേശം അനുസരിക്കുക മാത്രമണ് ചെയ്തതെന്നാണ് എസ്‌ഐമാരുടെ മൊഴി.
പോലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആളുകളുടെ തുട മുതല്‍ തോള്‍ വരെയുള്ള ഭാഗത്തെ അടിക്കാവു. എന്നാല്‍ ഇവിടെ തല ലക്ഷ്യം വെച്ച് ആക്രമണമുണ്ടായി. മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് സംഘത്തിന് ചെറിയ തോക്ക് മാത്രമാണുള്ളത്. പിന്നെ ഇവര്‍ക്കെങ്ങനെ വലിയ ലാത്തി കിട്ടിയെന്ന ചോദ്യവും ഉയരുന്നുണ്ട്.