1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suhail Car Accident Nedumbassery

സുഹൈലിന് മദ്യം നൽകിയ ബാറുകൾക്കും പൂട്ട്; കൂട്ടുകാർ കാറിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടു !

Nedumbassery Accident, Nedumbaseri Accident, Suhail Accident, Car Accident Nedumbassery, Three Killed in Car Accident
Suhail

നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് അമിത വേഗത്തിൽ വാഹനമോടിച്ച് മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതി സുഹൈലിനൊപ്പം അപകടസമയത്ത് മൂന്ന് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. സംഭവത്തിനു പിന്നാലെ സുഹൈലിനൊപ്പം നിനവ് എന്ന സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 
 
രക്ഷപ്പെടാൻ ശ്രമം 
 
അമീർ, ജോയൽ എന്നിവരെ കൂടി പൊലീസ് ഇന്ന് പിടികൂടി. ഇവർ സുഹൈലിനൊപ്പം അപകടസമയത്ത് കാറിൽ ഉണ്ടായിരുന്നു. അപകടമുണ്ടായതിനു പിന്നാലെ മറ്റൊരു കാറിൽ ഇവർ രക്ഷപ്പെടുകയായിരുന്നു. മദ്യപിച്ച് അമിത വേഗതയിൽ കാർ ഓടിച്ചത് തടയാത്തതിന് ഇവർക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയേക്കും. 
 
വേഗം നിർണയിക്കാൻ പരിശോധന
 
കാർ ഓടിച്ചത് 100 കിലോമീറ്ററിനും 150 കിലോമീറ്ററിനും ഇടയിൽ അമിത വേഗതയിലാണ്. അപകടസമയത്തെ വാഹനത്തിന്റെ വേഗം നിർണയിക്കാൻ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തും. സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. 
 
ബാറുകൾക്കും പണികിട്ടും
 
അപകടത്തിനു മുൻപ് മൂന്ന് ബാറുകളിൽ കയറി സുഹൈലും സംഘവും മദ്യപിച്ചിട്ടുണ്ട്. 19 വയസുകാരന് മദ്യം നൽകിയതിന് കടവന്ത്ര ദിയ റീജൻസി, പാലാരിവട്ടം മൺസൂൺ എംപ്രസ്, നെടുമ്പാശേരി മാരിയറ്റ് എന്നീ ബാറുകൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ ബാർ ലൈസൻസ് റദ്ദാക്കാനും സാധ്യതയുണ്ട്. 
 
പണത്തിന്റെ ഹുങ്ക് 
 
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കായി സാമ്പത്തികമായി എന്ത് വേണമെങ്കിലും ചെയ്യാമെന്നാണ് സുഹൈൽ പൊലീസിനോട് പറഞ്ഞത്. മാതാപിതാക്കളുടെ കൈയിൽ ഒരുപാട് കാശുണ്ട്. അതിനാൽ സാമ്പത്തികമായി സഹായിക്കാൻ ബുദ്ധിമുട്ടില്ലെന്ന് സുഹൈൽ പറഞ്ഞതായാണ് റിപ്പോർട്ട്. Also Read: 'ഡ്രൈവ് ചെയ്തത് 150 കി.മീ വേഗതയിൽ, എന്ത് വേണമെങ്കിലും ചെയ്യാം'; മൂന്ന് പേരെ കൊന്നിട്ടും കൂസലില്ലാതെ സുഹൈൽ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
രാജ്യതലസ്ഥാനത്ത് രാത്രിയിലും പ്രതിഷേധത്തിന്റെ തീ, വനിതകളുടെ തിരംഗ മാര്‍ച്ച് നടത്തി എസ്എഫ്‌ഐ