അനുബന്ധ വാര്ത്തകള്
- 580 കിലോ തൂക്കം വരുന്ന ഭീമൻ ലഡു; വിനായകന് സമർപ്പിച്ച ലഡുവിന്റെ വില 3ലക്ഷം !
- കാമുകി കൂട്ടബലത്സംഗത്തിനിരയാകുന്നത് കണ്ടുനിൽക്കേണ്ടി വന്ന 21കാരൻ ജീവനൊടുക്കി ; വിവരം പൊലീസിനോട് പറഞ്ഞത് ഇര
- പഠനമികവിന് രാഷ്ട്രപതിയുടെ അനുമോദനം ഏറ്റുവാങ്ങിയ പെൺകുട്ടി ഹരിയാനയിൽ കൂട്ട ബലാത്സംഗത്തിനിരയായി
- മല്യ രാജ്യം വിടുന്ന കാര്യം എസ് ബി ഐക്ക് അറിയാമായിരുന്നു; കോടതി വഴി യാത്ര തടയണമെന്ന അഭിഭാഷകന്റെ ആവശ്യത്തിൽ ചെറുവിരൽപോലും അനക്കിയില്ല
- സ്ലിപ്പിങ്ങ് ഡിസ്ക് വരാതെ നോക്കാം !
സുധാകരനിൽനിന്നും ആ ജീവൻ രണ്ടായി വീണ്ടും ജൻമമെടുത്തു
കണ്ണൂർ: റോഡപകടത്തിൽ ജീവൻ നഷ്ടപ്പെട്ട എഴുത്തുകാരൻ കെ വി സുധാകരന്റെ ബീജം ഐ വി എഫ് ചികിത്സവഴി ഭാര്യ ഷിൽനയുടെ ഗർഭപാത്രത്തിലൂടെ രണ്ട് ജീവനായി ഉയിർകൊണ്ടു. ഷിൽന ഇരട്ട പെൺകുട്ടികൾക്ക് ജൻമം നൽകി. സുധാകരൻ മരിച്ച് ഒരു വർഷത്തിന് ശേഷമാണ് ഐ വി എഫ് ചികിത്സയിലൂടെ ഇരുവർക്കും ഇരട്ട പെൺകുട്ടികൾ പിറക്കുന്നത്.
കോഴിക്കോട് എ ആർ എം സി ചികിത്സാ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന സുധാകരന്റെ ബീജം ഷിൽനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചുള്ള ചികിത്സ ഫലം കാണുകയായിരുന്നു നേരത്തെ രണ്ടുതവണ ചികിത്സ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. സുധാകരന്റെ മരണ ശേഷം ഐ വി എഫ് ചികിത്സ നടത്തുന്നതിൽ പല കോണിൽ നിന്നും എതിർപ്പുകൾ നേരിട്ടിരുന്നെങ്കിലും വീടുകാരുടെ പിന്തുണയോടെ ഷിൽന ചികിത്സ നടത്തുകയായിരുന്നു.
കണ്ണൂരിലെ കൊയിലി ആശുപത്രിയിലാണ് പ്രസവ ശസ്ത്രക്രിയ നടന്നത്. അമ്മയും രണ്ടു കുട്ടികളും സുഖമായിരിക്കുന്നു. 2017 ഓഗസ്റ്റ് പതിഞ്ചിന് നിലമ്പൂരിലെ അധ്യാപക ക്യാമ്പ് കഴിഞ്ഞ് മടങ്ങിവരവെ ഉണ്ടായ അപകടത്തിലാണ് തലശേരി ബ്രണ്ണൻ കോളേജിലെ അധ്യാപകനായിരുന്ന സുധാകരൻ മരണപ്പെടുന്നത്.