Sumeesh|
Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (12:22 IST)
സ്ലിപിങ് ഡിസ്ക് അഥവ ബൾജിങ് ഡിസ്ക് എന്ന രോഗം ഇന്ന് ഒരു സാധാരണ രോഗമായി മാറി വരികയാണ്. ശരിയല്ലാത്ത രീതിയിലുള്ള ജീവിതചര്യയും അമിത ഭാരവും ഭാരമുയർത്തുമ്പോൾ വരുത്തുന്ന പിഴവുകളുമെല്ലാം ഈ അസുഖത്തിലേക്ക് നയിക്കും.
അരക്കെട്ടിനോട് ചേർന്ന് നട്ടെല്ലിന്റെ തരുണാസ്ഥി നിർമ്മിതമായ വൃത്താകരത്തിലുള്ള പ്ലേറ്റുകൾ തെന്നിമാറുന്നതാണ് ഈ രോഗാവസ്ഥ. കഴുത്തിലും അരക്കെട്ടിലും അനുഭവപ്പെടുന്ന വേദനയും മരവിപ്പും ഈ രോഗാവസ്ഥയുടെ ലക്ഷണണങ്ങളാവാം. ഇരുനുകൊണ്ട്
ജോലി ചെയ്യുന്നവരിലും ഈ അസുഖം കണ്ടുവരാറുണ്ട്.
കൂടുതൽ നേരം ഇരുന്നു ജോലി ചെയ്യുന്നവരിൽ ശരീരത്തിന്റെ ഭാരം താങ്ങാനുള്ള ശേഷി നഷ്ടപ്പെടുന്നതതുകൊണ്ടും. ശരീര ഭാരത്തിന്റെ സന്തുലിതാവസ്ഥ ഇല്ലാതാവുന്നതുകൊണ്ടുമാണ് ഇത്. തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ ഇത് പൂർണമായും മാറ്റാനാവും.
പ്ലേറ്റുകൾ കൂടുതൽ തെന്നിനീങ്ങിയാൽ പ്രശ്നം കൂടുതൽ ഗുരുതരമാകും.