കാമുകി കൂട്ടബലത്സംഗത്തിനിരയാകുന്നത് കണ്ടുനിൽക്കേണ്ടി വന്ന 21കാരൻ ജീവനൊടുക്കി ; വിവരം പൊലീസിനോട് പറഞ്ഞത് ഇര

Sumeesh| Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (15:20 IST)
കോർബ: കാമുകി കൂട്ട ബലാത്സംഗത്തിനിരയാവുന്നത് കണ്ടുനിൽക്കേണ്ടിവന്ന 21 കാരൻ ആത്മഹത്യ ചെയ്തു. ഛത്തിസ് ഗഡിലെ കോർബയിലാണ് സംഭവം ഉണ്ടായത്. സവൻസായി എന്ന 21 കാരനാണ് ആത്മഹത്യ ചെയ്തത്.

സവൻസായിയുടെ ആത്മഹത്യ സംബന്ധിച്ച അന്വേഷണത്തിനിടെ പീഡനത്തിനിരയാക്കപ്പെട്ട പെൺകുട്ടി തന്നെയാണ് പൊലീസിനോട് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. സ്കൂളിൽ നിന്നും മടങ്ങിവരവെ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു എന്ന് പെൺകുട്ടി മൊഴി നൽകി.

തങ്ങൾ ഇരുവരെയും മർദ്ദിച്ച് അവശരാക്കിയ ശേഷമാണ് അക്രമികൾ വിട്ടയച്ചതെന്നും ഇതിന്റെ മനോവിഷമത്തിലാണ് സവൻസായി ആത്മഹത്യ ചെയ്തതെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഈശ്വർ ദാസ്, കേം കാൺ‌വാൾ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :