പഠനമികവിന് രാഷ്ട്രപതിയുടെ അനുമോദനം ഏറ്റുവാങ്ങിയ പെൺകുട്ടി ഹരിയാനയിൽ കൂട്ട ബലാത്സംഗത്തിനിരയായി

Sumeesh| Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (14:16 IST)
ഗുരുഗ്രാം: സി ബി എസ് ഇ പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കിയതിന് രാഷ്ട്രപതിയുടെ അനുമോദനം ഏറ്റുവാങ്ങിയ പെൺകുട്ടി കൂട്ടബലത്സംഗത്തിനിരയായി. ഹരിയാനയിലാണ് സംഭവം ഉണ്ടായത്. കോച്ചിംഗ് സെന്ററിലേക്ക് പോകവെ പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ബോധരഹിതയായ നിലയിൽ പെൺകുട്ടിയെ ബസ്റ്റാൻഡിൽ നിന്നുമാണ്കണ്ടെത്തിയത്. മൂന്നുപേർ ചേർന്ന് അടുത്തുള്ള വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പെൺകുട്ടി പൊലീസിൽ മൊഴി നൽകി. അവിടെ കൂടി നിന്ന മറ്റു ചിലരും പീഡനത്തിനിരയാക്കിയതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പീഡനത്തിനിരയാക്കിയവർ പെൺകുട്ടിയുടെ ഗ്രാമത്തിൽതന്നെ ഉള്ളവരാണ്.

അതേസമയം പരാതി സ്വീകരിക്കാൻ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തയ്യാറായില്ല എന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. അതിനാൽ സമീപത്തെ മറ്റിരു പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റേഷൻ പരിധിയിൽ സംഭവിച്ച കുറ്റകൃത്യമല്ലാത്തതിനാൽ സീറോ എഫ് ഐ ആറാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും സ്ഥലത്തെ സ്റ്റേഷനിലേക്ക് പരാതി മാറ്റുമെന്നും പൊലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :