1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sicide, Alappuzha, Court

പാർട്ട് ടൈം സ്വീപ്പർ കോടതി സമുച്ചയത്തിൽ തൂങ്ങിമരിച്ചു

Sicide
ആലപ്പുഴ: പാർട്ട് ടൈം സ്വീപ്പർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി സമുച്ചയത്തിൽ തൂങ്ങിമരിച്ചു. മണ്ണഞ്ചേരി ഇടവഴിക്കൽ ജയപ്രകാശ് എന്ന അമ്പത്തേഴുകാരനാണ് തൂങ്ങിമരിച്ചത്.

ഫയലുകൾ സൂക്ഷിക്കുന്ന മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ എത്തിയ കോടതിയിൽ എത്തിയ ജീവനക്കാർ ജയപ്രകാശിന്റെ ഫോൺ, താക്കോൽ എന്നിവ ഏറെനേരമായി ഓഫീസ് മുറിയിൽ ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് അടച്ചിട്ട മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യ ചെയ്യാനുള്ള പ്ലാസ്റ്റിക് കയറുമായാണ് വീട്ടിൽ നിന്ന് ജയപ്രകാശ് എത്തിയതെന്നാണ് നിഗമനം. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന ഇദ്ദേഹം മുമ്പും പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ഭാര്യ അജിത. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് മുതല്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്നതിന് വിലക്ക്