തെരുവുനായ ആക്രമണത്തില്‍ ഹരിപ്പാട് അഞ്ചുവയസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് കടിയേറ്റു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 6 ഏപ്രില്‍ 2023 (08:25 IST)
തെരുവുനായ ആക്രമണത്തില്‍ ഹരിപ്പാട് അഞ്ചുവയസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് കടിയേറ്റു. ഹരിപ്പാട് ബിനു-ശ്രുതി ദമ്പതികളുടെ മകന്‍ അഞ്ചുവയസുകാരനായ ആദികേഷ്, 44കാരിയായ രാജശ്രി എന്നിവര്‍ക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്.

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആദികേശിന്റെ കയ്യിലും നടുവിനുമാണ് കടിയേറ്റത്. വീടിനുസമീപം മീന്‍വെട്ടുകയായിരുന്ന രാജശ്രിയുടെ തുടയ്ക്കാണ് കടിയേറ്റത്. രണ്ടുപേരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :