അനുബന്ധ വാര്‍ത്തകള്‍
- ഷാംപുവും പെയിന്റും ഉപയോഗിച്ച് കൃത്രിമ പാൽ നിർമ്മാണം, ഫാക്ടറികൾ പൊലീസ് പൂട്ടിച്ചു
- സൗദിയിലെ നാല് വിമാനത്താവളങ്ങളിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് വിലക്ക്
- തൊട്ടുമുന്നിൽ ചരക്ക് തീവണ്ടി, പാളത്തിൽ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വയോധികൻ !
- സ്ത്രീകൾക്ക് മാത്രം പ്രത്യേക ബിയറുമായി ഒരു പബ്ബ്, സംഗതി സോഷ്യൽ മീഡിയയിൽ തരംഗം !
- 1000 ജിബി ഡേറ്റ, 600 ചാനലുകൾ, ജിഗാഫൈബർ വീടുകളിലേക്ക് എത്തിത്തുടങ്ങി !
പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു, ചലക്കുടിപ്പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം
മഴ ശക്തമായതോടെ ജലനിരപ്പ് ഉയരുന്ന സഹചര്യത്തിൽ തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ നാല് ഷട്ടറൂകൾ തുറന്നു. ഉച്ചക്ക് 12 മണിയോടെ രണ്ട് ഷട്ടറുകൾ രണ്ടടി വീതം ഉയർത്തിയിരുന്നു. മഴ കനത്തതോടെ വീണ്ടും രണ്ട് ഷട്ടറുകൾ കൂടി ഉയർത്തുകയായിരുന്നു. ചാലക്കുടി പുഴയുടെ ഇരു കരയിലുമുള്ളവർ ജാഗ്രത പുലർത്തണം എന്ന് നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിലെ കൊന്നത്തടിയിൽ ഉരുൾപ്പൊട്ടൽ ഉണ്ടായതിനെ തുടർന്ന് രണ്ട് ഏക്കർ കൃഷിസ്ഥലം പൂർണമായും നശിച്ചു. ആളപായം ഉണ്ടായിട്ടില്ല. കോട്ടയത്ത് മീനെച്ചിലാറിൽ ജലനിരപ്പ് വർധിച്ചു. മണിമലയാറിന്റെ തീരം ഇടിഞ്ഞതിനെ തുടർന്ന് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയണ്. ആറു ജില്ലകളിൽ റെഡ് അലെർട്ട് 22വരെയും 11 ജില്ലകളിൽ ഓറഞ്ച് അലെർട്ട് 24വരെയും നീട്ടിയിട്ടുണ്ട്.