സൗദിയിലെ നാല് വിമാനത്താവളങ്ങളിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് വിലക്ക്

Last Modified ശനി, 20 ജൂലൈ 2019 (18:17 IST)
റിയാദ്: സൗദി അറേബ്യയിലെ നാല് വിമാനത്താവളങ്ങളിൽ സന്ദർശക വിസയിൽ എത്തുന്ന മുസ്‌ലിംഗൽക്ക് വിലക്കേർപ്പെടുത്തി. ഓഗസ്റ്റ് 12വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ജിദ്ദ കിംഗ് അസീസ്, മദീന പ്രിൻസ് അബ്ദുൽ മുഹ്‌സിൻ ബിൻ അബ്ദുൽ അസീസ്, യാമ്പുവിലെ അംബുൽ മുഹ്‌സിൻ ബിൻ അബ്ദുൽ അസീസ് തായിഫിലെ ജനറൽ എയർപോർട്ട് എന്നിവിടങ്ങളിലാണ് സന്ദർശക വിസയിൽ എത്തുന്ന മുസ്‌ലിംഗൾക്ക് വിലക്കുള്ളത്.

ബിസിനസ് സന്ദർശക വിസ, തൊഴിൽ സന്ദർശക വിസ, കുടുംബ സന്ദർഷക വിസ എന്നീ മൂന്ന് വിഭാഗത്തിൽ സൗദിയിലേക്ക് എത്തുന്നവർക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് 12 വരെ ഈ സെക്ടറുകളിലേക്ക് നേരിട്ട് യാത്ര ബുക്ക് ചെയ്ത യാത്രക്കാർ ടിക്കറ്റ് ക്യാൻസൽ ചെയ്യാം. മറ്റു സെക്ടറുകൾ വഴി സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കില്ല. ഹജ്ജ് കാലത്തെ നിയന്ത്രണത്തിന്റെ ഭാഗമായാണ് ന,ടപടി എന്നാണ് വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :