1000 ജിബി ഡേറ്റ, 600 ചാനലുകൾ, ജിഗാഫൈബർ വീടുകളിലേക്ക് എത്തിത്തുടങ്ങി !

Last Updated: ശനി, 20 ജൂലൈ 2019 (16:59 IST)
ബ്രോഡ്ബാൻഡ് രംഗത്ത് ഇനി ജിയോയുടെ തേരോട്ട കാലമായിരിക്കും. വമ്പൻ ഓഫറുകളുമായി ജിയോ ജിഗാ ഫൈബർ വീടുകളിലേക്ക് എത്തി തുടങ്ങി. നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലേക്കും സേവനം എത്തിക്കുകയാണ് ജിയോ. സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി, കൊല്ലം കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ സേവനം അരംഭിച്ചിരിക്കുന്നത്.

ഒറ്റ കണക്ഷൻ കൊണ്ട് ഒരുപട് സേവനങ്ങൾ ലഭ്യമാകുന്നു എന്നതാണ് ജിഗാഫൈബറിന്റെ പ്രത്യേകത. 1100 ജിബി ഡേറ്റയാണ് ജിഗാ ഫൈബർ വീടുകളിലേക്ക് എത്തിക്കുന്നത്. ആദ്യം 100 ജിബി നൽകും പിന്നീട് ആവശ്യാനുസരനം 45 ജിബി വീതം ആഡ് ചെയ്ത് 1100 ജിബി വരെ ഉപയോഗിക്കാം,

2500 രൂപയുടെ ഡിവൈസ് വാങ്ങി വീട്ടിൽ ഘടിപ്പിക്കുന്നതോടെ ഒരേസമയം ലാൻഡ്ഫോൺ, സ്മാർട്ട് ടിവി, ലപ്‌റ്റോപ്പുകൾ തുടങ്ങി 40ഓളം ഡിവൈസുകളിലേക്ക് ഒരേസമയം തന്നെ ഇന്റർനെറ്റ് ലഭ്യമാക്കാൻ സാധിക്കും. ജിഗാ ഫൈബറിനോടൊപ്പം ലാൻഡ്‌ലൈൻ കോളുകളും 600 ചാനലുകളുള്ള ജിയോ ഹോം ടിവി പാക്കേജും സൗജന്യമായി തന്നെ ലഭിക്കും. ടെസ്റ്റ് അടിസ്ഥാനത്തിലാണ് നിലവിൽ സേവനം നൽകുന്നത്. ഇതിന് താരിഫ് നൽകേണ്ടതില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :