സ്ത്രീകൾക്ക് മാത്രം പ്രത്യേക ബിയറുമായി ഒരു പബ്ബ്, സംഗതി സോഷ്യൽ മീഡിയയിൽ തരംഗം !

Last Updated: ശനി, 20 ജൂലൈ 2019 (17:33 IST)
ആണിനും പെണ്ണിനും തരം തിരിച്ചെല്ലാം ഉണ്ടോ എന്നാണോ ചിന്തിക്കുന്നത് ? ഗുരുഗ്രാമിലെ ഒരു പബ്ബാണ് സ്ത്രീകൾക്ക് മാത്രമായി പ്രത്യേകം ബിയർ തയ്യാറാക്കിയിരിരിക്കുന്നത്. ബിയറിന് നല്ല പ്രചരണം ലഭിച്ചോട്ടെ എനു കരുതി പബ്ബ് ബിയറിന്റെ പ്രത്യേകതകൾ ഉൾപ്പെടുത്തി വിശദമായ ഒരു കുറിപ്പ് ഫെയ്‌സ്ബുക്കിൽ പുറത്തിറക്കി. ഇതോടെ പുലിവാല് പിടിച്ച് പരസ്യം പിൻവലിക്കേണ്ടി വന്നു പബ്ബിന്.

ഇപ്പോൾ വിപണിയിലുള്ള ബിയറുകൾ ആണുങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്നും സ്ത്രീകൾ ഇത് കുടിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നുമാണ് സ്ത്രീകൾക്കായി ബിയറുണ്ടാക്കിയ പബ്ബിന്റെ വാദം. സ്ത്രീകൾക്കായി മധുരമുള്ള ബിയറാണ് തങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് എന്നായിരുന്നു പബ്ബിന്റെ പോസ്റ്റ്.

എന്നാൽ പോസ്റ്റിന് കടുത്ത വിമർശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ചുളിവിൽ നല്ല പ്രമോഷൻ തങ്ങളുടെ പ്രൊഡക്ടിന് ലഭിച്ചെങ്കിലും. വിമർഷനങ്ങൾ വിദ്വേഷം നിറഞ്ഞ പരാമർശങ്ങളിലേക്ക് കടന്നതോടെ പബ്ബ് ഫെയിസ്ബുക്ക് പോസ്റ്റ് പി‌ൻവലിച്ചു. എങ്കിലും പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ച് പബ്ബിനെതിരെ വിമർശനങ്ങൾ ഇപ്പോഴും തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :