1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CBI probe needed in Sabarimala gold theft

ശബരിമല സ്വര്‍ണ്ണ മോഷണത്തില്‍ സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാസമാജം

Sabarimala Rush Live, Sabarimala News, Sabarimala Kerala
ശബരിമല സ്വര്‍ണ്ണ മോഷണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് അയ്യപ്പസേവാസമാജം. സമാജത്തിന്റെ ദേശീയ ചെയര്‍മാന്‍ മുരുകന്‍ സെല്‍വനാണ് ഈ കാര്യം ആവശ്യപ്പെട്ടത്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകത അന്വേഷണസംഘം അന്വേഷണം നടത്തിയിട്ടും നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
 
ശബരിമലയുടെ പവിത്രത സംരക്ഷിക്കുന്നതിനും തീര്‍ത്ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങളും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയെ വരുമാനം ഉണ്ടാക്കുന്ന ഒരു സ്ഥാപനം ആയിട്ടല്ലാതെ ഒരു പുണ്യ തീര്‍ത്ഥകേന്ദ്രം ആയിട്ട് കാണണമെന്നും സാധാരണ ഭക്തരുടെ സാമ്പത്തികഭാരം കുറയ്ക്കുന്ന നയങ്ങള്‍ ഉണ്ടാക്കണമെന്നും അയ്യപ്പസേവാസമാജം ആവശ്യപ്പെട്ടു.
 
അതേസമയം ശബരിമല സ്വര്‍ണ്ണം കൊള്ളക്കേസ് പ്രതി മുരാരി ബാബു അന്തരിച്ചു. കരള്‍ രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ചങ്ങനാശ്ശേരി സ്വദേശിയാണ് മുരാരി ബാബു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ശബരിമല സ്വര്‍ണ്ണം കൊള്ളക്കേസ് പ്രതി മുരാരി ബാബു അന്തരിച്ചു