അനുബന്ധ വാര്‍ത്തകള്‍
- എറണാകുളത്ത് മതില് ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു
- മലപ്പുറത്ത് ഗര്‍ഭിണിയായ സ്ത്രീയേയും മകനേയും കൊലപ്പെടുതിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ഇന്ന് വിധിക്കും
- കട്ടപ്പനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റേഷന്‍കടയുടമ അറസ്റ്റില്‍
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 18,833 പേര്‍ക്ക്; മരണം 203
ശിക്ഷ വിധിവരാനിരിക്കെ കാടാമ്പുഴ ഇരട്ടക്കൊലപാതക കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
ശിക്ഷ വിധിവരാനിരിക്കെ കാടാമ്പുഴ ഇരട്ടക്കൊലപാതക കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഗര്‍ഭിണിയായ യുവതിയേയും മകനേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഹമ്മദ് ഷെരീഫാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടിതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 26കാരിയായ യുവതിയേയും ഏഴുവയസുകാരനേയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന യുവതിയുമായി ബന്ധം സ്ഥാപിക്കുകയും ഇവര്‍ ഗര്‍ഭിണിയാകുകയും ചെയ്തു. ബന്ധം പുറത്തറിയാതിരിക്കാനാണ് പ്രതി കൊലപാതകം നടത്തിയത്. കഴുത്ത് ഞെരിച്ചു കൊല്ലുമ്പോള്‍ യുവതി പകുതി പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്കു ശേഷമാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.