സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 6 ഒക്‌ടോബര്‍ 2021 (15:17 IST)
എറണാകുളത്ത് മതില്‍ ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. ആന്ധ്രാ ചിറ്റൂര്‍ സ്വദേശി ധന്‍പാലാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് കലൂരിലായിരുന്നു സംഭവം. മൂന്നുപേരാണ് അപകടത്തില്‍ പെട്ടത്. മതിലിനോട് ചേര്‍ന്ന കാനവൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. രണ്ടുപേര്‍ ഉള്ളില്‍ കുടുങ്ങികിടക്കുന്നുണ്ട്.