അനുബന്ധ വാര്‍ത്തകള്‍
- പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചു, പിന്നീട് സംഭവിച്ചത് ഇങ്ങനെ, വീഡിയോ !
- ബിഎസ്-6 നിലവാരത്തിലേക്ക് ഇന്നോവ ക്രിസ്റ്റയും, ബുക്കിംഗ് ആരംഭിച്ചു !
- ട്രിപ്പിൾ റിയർ ക്യാമറകളുമായി സാംസങ് ഗ്യാലക്സി നോട്ട് 10 ലൈറ്റ്, സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയൂ !
- ക്രമസമാധാനം കാക്കാനാകുന്നില്ലെങ്കിൽ രാജിവച്ച് പുറത്തുപോകണം: അമിത് ഷാ മസ്റ്റ് റിസൈൻ ക്യാംപെയിൻ ട്വിറ്ററിൽ ട്രെൻഡിങ്
- ഡൽഹി തെരഞ്ഞെടുപ്പ് ചൂടിലേക്ക്, വോട്ടെടുപ്പ് ഫെബ്രുവരി എട്ടിന്, ഫലം 11ന്
ശബരിമല പുനഃപരിശോധനാ ഹർജികൾ ജനുവരി 13ന്, പരിഗണിക്കുന്നത് ഒൻപതംഗ വിശാല ഭരണഘടനാ ബെഞ്ച്
ഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായ ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ ജനുവരി 13ന് സുപ്രീംത്തി പരിഗണിക്കും. ഒൻപതംഗ വിശാല ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസിലെ എല്ലാ കക്ഷികളോടും അധിക പേപ്പര്ബുക്കുകൾകൈമാറാന് നേരത്തെ തന്നെ രജിസ്ട്രാർ നിര്‍ദേശം നൽകിയിരുന്നു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എഴുപതോളം ഹര്‍ജികള്‍ ആണ് സുപ്രീം കോടതിയുടെ ഏഴംഗ വിശാല ബെഞ്ച് പരിഗണിക്കുക.
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്റ്റംബര്‍ 28 ന് പുറപ്പെടുവിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും, 2006ല്‍ യുവതി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജികളുമാണ് ജനുവരിയില്‍ പരിഗണിക്കുന്നതെന്ന് സുപ്രീം കോടതി അഡീഷണല്‍ രജിസ്ട്രാര്‍ കക്ഷികള്‍ക്ക് അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.
വിധി നടപ്പിലാക്കുന്നതിൽ സാവകാശം തേടികൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച ഹർജിയും വിശാല ബെഞ്ചിന് മുൻപിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ഏഴംഗ വിശാല ബെഞ്ച് ഇതുരെയും രൂപീകരിച്ചിട്ടില്ല. ജനുവരി ആദ്യ വാരത്തോടെ വിശാല ബെഞ്ച് രൂപീകരിച്ചേക്കും. ചീഫ് ജെസ്റ്റിസിന്റെ അധ്യക്ഷതയിലുള്ളതായിരിക്കും വിശാല ബെഞ്ച്. യുവതി പ്രവേശനത്തിൽ നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ലാ എന്നും അതേസമയം വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നത് വരെ യുവതികൾ ക്ഷമ കാണിക്കനം എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.