വെബ്‌ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 6 ജനുവരി 2020 (18:37 IST)
ഇന്ത്യൻ വിപണിയിൽ വലിയ വിജയമായി മാറിയ ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവ ക്രിസ്റ്റയും ഇനി ബിഎസ് 6 നിലവാരമുള്ള എൻഞ്ചിനുകളിൽ വിപണിയിലേക്ക്. അടുത്ത മാസത്തോടെ തന്നെ ബിഎസ്-6 നിലവാരത്തിലുള്ള
ഇന്നോവ ക്രിസ്റ്റ വിപണിയിലെത്തും. വഹനത്തിനായുള്ള ബുക്കിങ് ഇതിനോടകം തന്നെ
ടൊയോട്ട ആരംഭിച്ചുകഴിഞ്ഞു. 50,000 രൂപ മുൻകൂറായി നൽകി വാഹനം ബുക്ക് ചെയ്യാനാകും.
ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിൽ ഇറങ്ങുന്ന വഹനങ്ങളിൽ ബിഎസ്-6 നിലവാരത്തിലുള്ള എഞ്ചിനുകൾ കേന്ദ്രസർക്കാർ നിർബന്ധമാക്കിയതോടെയാണ് ടൊയോട്ടയുടെ നടപടി. പുതിയ 2.4 ലിറ്റർ, 2.8 ലിറ്റർ ഡീസൽ എഞ്ചിനുകളിലും, 2.7 ലിറ്റർ പെട്രോൾ എഞ്ചിനിലുമാണ് വാഹനം വിപണിയിൽ എത്തുക.
15.36 ലക്ഷം രൂപ മുതൽ 24.06 ലക്ഷം രൂപ വരെയാണ് ബിഎസ്-6 എഞ്ചിൻ പതിപ്പുകളിലെ ഇന്നോവ ക്രിസ്റ്റയുടെ വിവിധ വകഭേതങ്ങൾക്ക് ഡൽഹി എക്സ് ഷോറൂം വില. പുതിയ എഞ്ചുകൾക്ക് പുറമെ സ്റ്റെബിലിറ്റി കൺട്രോൾ ഹിൽ അസിസ്റ്റ് കൺട്രോൾ, എമർജെൻസി ബ്രേക്ക് സിഗ്നൽ, തുടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ബിഎസ്-6 ഇന്നോവ ക്രിസ്റ്റയിൽ ടൊയോട്ട ഒരുക്കിയിട്ടുണ്ട്.