1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Delhi election date announced

ഡൽഹി തെരഞ്ഞെടുപ്പ് ചൂടിലേക്ക്, വോട്ടെടുപ്പ് ഫെബ്രുവരി എട്ടിന്, ഫലം 11ന്

വാർത്ത
ഡൽഹി: ഡൽഹി നിയമസഭ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 11ന് ഫലം പുറത്തുവരും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ സുനിൽ അറോറയാണ് വാർത്താ സമ്മേളനത്തിലൂടെ തിയതി പ്രഖ്യാപിച്ചത്. ആം ആദ്മി പാർട്ടിയും, ബിജെപിയും ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.
 
1.46 കോടി വോട്ടർമാരാണ് നിലവിൽ ഡൽഹിയിൽ ഉള്ളത്. വോട്ടിങ്ങിനായി 13,750 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കും. 70 അംഗ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22നാണ് അവസാനിക്കിക. 2015ൽ നടന്ന തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റുകൾ നേടി മൃഗീയ ഭൂരിപക്ഷത്തിലാണ് ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ബാക്കിയുള്ള മൂന്ന് സീറ്റുകളിൽ ബിജെപിയാണ് വിജയിച്ചത്. കോൺഗ്രസിന് ഒരു സിറ്റ് പോലും നേടാനായിരുന്നില്ല.
അടുത്ത ലേഖനം
'വിദ്വേഷത്തിനും അക്രമത്തിനുമെതിരെ ഒന്നിക്കണം, ഇത് ക്രൂരതയാണ്'; ജെഎൻയു വിദ്യാർത്ഥികൾക്ക് പിന്തുണയുമായി നിവിൻ പോളി