പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചു, പിന്നീട് സംഭവിച്ചത് ഇങ്ങനെ, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 6 ജനുവരി 2020 (19:09 IST)
വിമാനത്തിലെ ചെറിയ തകാറുകൾ പോലും വലിയ അപകടങ്ങളിലേക്കാണ് വഴിവെക്കുക. അതിനാലാണ് ഓരോ പറക്കലിന് മുൻപും വിമാനങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നത്. എന്നാൽ. എത്ര പരിശോധനകൾ നടത്തിയാലും പെട്ടന്നായിരികും ചില തകരാറുകൾ സംഭവിക്കുക. അത്തരത്തിൽ ഒരു സംഭവത്തിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ലാൻഡിങ് ഗിയറിലെ ചക്രങ്ങളിലൊന്ന് ഊരി തെറിക്കുകയായിരുന്നു. 49 യാത്രക്കാരും മൂന്ന് ജീവനക്കാരുമായി മോണ്ട്റിയൽ വിമാനത്താവളത്തിൽനിന്നും പറന്നുയർന്ന എയർ ക്യാനഡ ജാസ് ഡാഷ് 8 എന്ന വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.


വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ വലതുവശത്തെ ലാൻഡിങ് ഗിയറിൽനിന്നും തീ ഉണ്ടാവുകയും ടയർ ഊരി തെറിക്കുകയുമായിരുന്നു. വിമാനത്തിലെ യാത്രക്കാരിൽ ഒരാളാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. തകാരാറ് ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റ് സുരക്ഷിതമായി വിമാനം നിലത്തിറക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :