ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള കമ്പനിയുടെ വക്കീലിനു ദേവസ്വം വകുപ്പിൽ നിയമനം
സ്പെഷൽ ഗവൺമെന്റ് പ്ലീഡർ എന്ന പദവി പ്രത്യേകമായി നൽകിയാണ് പ്രദീപിന്റെ നിയമനം
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ വക്കീലിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സതീശൻ സർക്കാർ. അഡ്വ. കെ ബി പ്രദീപിനെയാണ് ഹൈക്കോടതിയിലെ സ്പെഷൽ ഗവൺമെന്റ് പ്ലീഡർ ആയി നിയമിച്ചത്. ഇതുവരെ സീനിയർ ഗവൺമെന്റ് പ്ലീഡർ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു.
സ്പെഷൽ ഗവൺമെന്റ് പ്ലീഡർ എന്ന പദവി പ്രത്യേകമായി നൽകിയാണ് പ്രദീപിന്റെ നിയമനം. ദേവസ്വം വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.
2019 ൽ ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയതിൽ സ്മാർട്ട് ക്രിയേഷൻസ് സംശയനിഴലിൽ ആയിരുന്നു. സ്വർണം പൂശാനായി ശരിയായ സാങ്കേതിക വിദ്യയല്ല സ്മാർട്ട് ക്രിയേഷൻസ് ഉപയോഗിച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 2019ൽ പാളിയിൽ നിന്നും സ്വർണം വേർതിരിക്കാനുള്ള സാങ്കേതിക വിദ്യ സ്മാർട്ട് ക്രിയേഷൻസിന് ഉണ്ടായിരുന്നില്ല.