1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K Muraleedharan Nipha Virus Controversial Statement

K Muraleedharan: 'സതീശൻ എരണംകെട്ടവനാണോ'; മുരളീധരനെ തിരിഞ്ഞുകൊത്തി പഴയ പ്രസ്താവന

എരണംകെട്ടവൻ നാട് ഭരിച്ചാൽ നിപ പോലെയുള്ള അസുഖങ്ങളൊക്കെ വരുമെന്നാണ് മുരളീധരൻ അന്ന് പരസ്യമായി പ്രസംഗിച്ചത്

K Muraleedharan, Vattiyoorkkavu, K Muraleedharan likely to contest in Election, Congress, കോണ്‍ഗ്രസ്, കെ മുരളീധരന്‍, വട്ടിയൂര്‍ക്കാവ്‌
K Muraleedharan: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. അതിനിടെ ആരോഗ്യമന്ത്രി കെ.മുരളീധരൻ എയറിലുമായി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുരളീധരൻ നടത്തിയ തരംതാണ പ്രസ്താവനയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. 
 
എരണംകെട്ടവൻ നാട് ഭരിച്ചാൽ നിപ പോലെയുള്ള അസുഖങ്ങളൊക്കെ വരുമെന്നാണ് മുരളീധരൻ അന്ന് പരസ്യമായി പ്രസംഗിച്ചത്. 'കരുണാകരനും ആന്റണിയും ഉമ്മൻചാണ്ടിയും ഭരിച്ചിരുന്ന കാലത്ത് ഇവിടെ വവ്വാലുകൾ ഉണ്ടായിരുന്നല്ലോ? അന്നൊന്നും നിപ വന്നിട്ടില്ല' എന്നൊക്കെയുള്ള നിലവാരമില്ലാത്ത പ്രസ്താവനകളും മുരളീധരൻ നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രിയെ സോഷ്യൽ മീഡിയ ട്രോളുന്നത്. 
 
ഇപ്പോൾ പിണറായി വിജയനല്ല മുഖ്യമന്ത്രി. നാട് ഭരിക്കുന്നത് വി.ഡി.സതീശനാണ്. മുരളീധരൻ പണ്ട് നടത്തിയ പ്രസ്താവന അനുസരിച്ച് നോക്കിയാൽ സതീശൻ എരണംകെട്ടവൻ ആണെന്ന അഭിപ്രായമുണ്ടോ എന്നാണ് ചോദ്യം. 
അതേസമയം ഇതേ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ 'പ്രതിപക്ഷത്ത് ആയിരിക്കുമ്പോൾ പറഞ്ഞതിനൊന്നും ആരോഗ്യമന്ത്രി കസേരയിൽ ഇരിക്കുമ്പോൾ ബാധകമല്ല' എന്നാണ് മുരളീധരൻ പറഞ്ഞത്. 
About Writer
WEBDUNIA