1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Roy Mathew VD Satheesans Press Secretary

ചാനൽ ചർച്ചയിൽ യുവതിക്കെതിരെ മോശം പരാമർശം നടത്തിയ റോയ് മാത്യു മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി

ഏഷ്യാനെറ്റ് ന്യൂസിലെ ഒരു ചാനൽ ചർച്ചയ്ക്കിടെ ഒരു യുവതിക്കും അവരുടെ കുഞ്ഞിനുമെതിരെ മോശം പരാമർശം നടത്തിയ ആൾ കൂടിയാണ് റോയ് മാത്യു

Roy Mathew
മുഖ്യമന്ത്രി വി.ഡി.സതീശന്റെ മീഡിയ സെക്രട്ടറിയായി കോൺഗ്രസ് അനുകൂല മാധ്യമപ്രവർത്തകൻ റോയ് മാത്യുവിനെ നിയമിച്ചു. ഏഷ്യാനെറ്റ് ന്യൂസിൽ രാഷ്ട്രീയ നിരീക്ഷകൻ, മാധ്യമപ്രവർത്തകൻ എന്നീ മേൽവിലാസത്തിൽ ചർച്ചകളിൽ പങ്കെടുത്തിരുന്ന ആളാണ് റോയ് മാത്യു. 
 
ഏഷ്യാനെറ്റ് ന്യൂസിലെ ഒരു ചാനൽ ചർച്ചയ്ക്കിടെ ഒരു യുവതിക്കും അവരുടെ കുഞ്ഞിനുമെതിരെ മോശം പരാമർശം നടത്തിയ ആൾ കൂടിയാണ് റോയ് മാത്യു. അന്ന് ഇയാൾക്കെതിരെ രൂക്ഷ വിമർശനവുമായി യുവതി രംഗത്തെത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. 
 
പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി റോയ് മാത്യു ക്ഷമാപണം നടത്തിയിരുന്നു. യുവതിക്കും കുഞ്ഞിനുമെതിരെ നടത്തിയ പരാമർശം നാക്കുപിഴയായിരുന്നെന്നാണ് റോയ് മാത്യു അന്ന് വിശദീകരിച്ചത്. 
അടുത്ത ലേഖനം
സതീശൻ സർക്കാരിനു തിരിച്ചടി; പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ സ്ഥലംമാറ്റം റദ്ദാക്കി