അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും
- കെസിയാണ് മുഖ്യമന്ത്രിയെങ്കിൽ കേരളം മാപ്പ് തരില്ല, രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്റർ, വയനാട്ടിൽ അമേഠി ആവർത്തിക്കുമെന്ന് മുന്നറിയിപ്പ്
- കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ
- കോഴിക്കോട് എൽഡിഎഫിനു അടിതെറ്റുമെന്ന് മനോരമ ന്യൂസ് - സി വോട്ടർ സർവേ
- അടങ്ങാതെ സതീശൻ ഗ്രൂപ്പ്; കോഴിക്കോടും പോസ്റ്ററുകൾ
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഭാഗീകമായി വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യത: കെഎസ്ഇബി
പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ (PGCIL) കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ 3-മത് നമ്പര്‍ 500 എം.വി.എ. ട്രാന്‍സ്ഫോര്‍മറിന്റെ 220 കെ.വി. ബുഷിംഗില്‍ തകരാര്‍ സംഭവിച്ചിരുന്നു. ഈ ട്രാന്‍സ്ഫോര്‍മറിന്റെ അറ്റകുറ്റപണികള്‍ക്ക് ഒരാഴ്ചക്കാലം വേണ്ടിവരുമെന്ന് പവര്‍ഗ്രിഡ് കോര്പ്പറേഷന് അറിയിച്ച സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മേല്‍ ദിവസങ്ങളില്‍ ഭാഗീകമായി വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി.എല്‍ അറിയിച്ചിരുന്നു.
അറ്റകുറ്റപണികള്‍ തീര്‍ക്കാനുള്ള ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് 2026 മെയ് 25 വരെ സമയം ആവശ്യമായി വരുമെന്നാണ് പവര്‍ഗ്രിഡ് കോര്പ്പറേഷന് അറിയിച്ചത്. ഈ സാഹചര്യത്തില്‍ 2026 മെയ് 25 വരെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഭാഗീകമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായി കെ.എസ്.ഇ.ബി.എല്‍ അറിയിച്ചു.
അടുത്ത ലേഖനം