അനുബന്ധ വാര്‍ത്തകള്‍
- കൂട്ടം കൂടി പ്രതിഷേധം: തിരുവനന്തപുരം മെഡി: കോളേജിൽ സമരത്തിലുള്ള ഡോക്ടർമാർക്കെതിരെ കേസെടുക്കും
- പ്രതിഫലം വേണ്ടെന്ന് ടൊവിനോ, ജോജു 20 ലക്ഷം കുറച്ചു
- അസാധാരണം, സസ്പെൻഷൻ കാലത്തും ശമ്പളം! ശിവശങ്കറിന് മുൻകാല പ്രാബല്യത്തോടെ ഒരു വർഷം അവധി
- ഓപ്പറേഷന് ദുരാചാരി: പൂവാലന്മാരുടെ ചിത്രം ഇനി പൊതുയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും
- ഓപ്പറേഷൻ ദുരാചാരി: പൂവാലൻമാരുടെ ചിത്രം പൊതുസ്ഥലങ്ങളിൽ
റേഷന്‍ കരിഞ്ചന്ത: ഡിപ്പോ മാനേജര്‍ സസ്പെന്‍ഷനില്‍
മാനന്തവാടി: മാനന്തവാടി കെല്ലൂരിലുള്ള ഒരു വീട്ടില്‍ നിന്ന് റേഷനരി പിടിച്ച സംഭവത്തില്‍ റേഷനിങ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഗോഡൗണ്‍ മാനേജരും ഓഫീസ് ഇന്‍ ചാര്‍ജ്ജുമായ ഇമ്മാനുവല്‍ എന്ന ഉദ്യോഗസ്ഥനാണ് സസ്പെന്‍ഷനിലായത്.
സമീപത്തെ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ വന്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയ ഭക്ഷ്യ ഭദ്രത കമ്മീഷന് അംഗം വിജയലക്ഷ്മി നല്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് സസ്പെന്ഷന്.
നിര്‍മാണത്തിലിരിക്കുന്ന ഒരു വീട്ടില്‍ നിന്ന് എട്ടു ടണ്‍ റേഷനരി പിടികൂടിയിരുന്നു. ഇത് സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്ന് കൊണ്ടുപോയ അറിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് അന്വേഷണവും തുടര്‍ന്ന് സസ്പെന്‍ഷനും ഉണ്ടായത്. ഇതോട് അനുബന്ധിച്ച് രണ്ട് റേഷന്‍ കടകളുടെ ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.