ഓപ്പറേഷൻ ദുരാചാരി: പൂവാലൻമാരുടെ ചിത്രം പൊതുസ്ഥലങ്ങളിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (17:52 IST)
സ്ത്രീകൾക്കെതിരെ സ്ഥിരമായി അതിക്രമം നടത്തുന്നവരെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാനായി യു‌പി സർക്കാർ ഓപ്പറേഷൻ ദുരാചാരി എന്ന പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാനത്തുടനീളമുള്ള ആന്റി രോമിയോ സ്ക്വാഡുകളുടെ പ്രവർത്തനം ശക്തമാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിന് നിർദേശം നൽകി.

സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്ന ആളുകളുടെ ചിത്രങ്ങൾ തിരക്കുള്ള പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കാനാണ് ഓപ്പറേഷൻ ദുരാചാരിയിലൂടെ ലക്ഷ്യമിടുന്നത്. വനിതകൾക്കെതിരെ അക്രമം നടത്തുന്നവരെ വനിതാ പോലീസായിരിക്കും കൈകാര്യം ചെയ്യുക.
സംസ്ഥാനത്ത് പൂവാലന്മാരെ കണ്ടെത്താനുഌഅ പട്രോളിങ് ശക്തമാക്കിം. ഇതിനായി ബോഡി ക്യാമര ധരിച്ച പോലീസുകാരെ നിയോഗിക്കാനും സർക്കാർ തീരുമാനമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :