1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Forecast June 29 2026: Orange Alert in 11 Districts Severe Rainfall Update

അറബിക്കടലിൽ ചക്രവാതചുഴി, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമഴ, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത. ചക്രവാതച്ചുഴിയും ന്യൂനമർദപാത്തിയും മൂലം കണ്ണൂർ, കാസർഗോഡ് ഉൾപ്പെടെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട്.

Orange Alert in Kerala
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ഇരട്ട ചക്രവാതച്ചുഴികളുടെയും ന്യൂനമര്‍ദപാത്തികളുടെയും സ്വാധീനത്തില്‍ കേരളത്തില്‍ വരുംദിവസങ്ങളില്‍  അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടിയന്തര മുന്നറിയിപ്പ്. ജൂണ്‍ 28 മുതല്‍ ജൂലൈ 2 വരെയുള്ള അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തിലും ലക്ഷദ്വീപിലും പരക്കെ ഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്യുമെന്നാണ് പുതുക്കിയ പ്രവചനം.
 
മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും, ചില അവസരങ്ങളില്‍ പരമാവധി 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
 
ജില്ലകളിലെ അലര്‍ട്ട് വിവരങ്ങള്‍ (ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍)
 
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ ലഭിക്കുന്ന അതിശക്തമായ മഴയ്ക്കുള്ള (Very Heavy Rainfall) സാധ്യത മുന്‍നിര്‍ത്തി വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള (64.5 mm - 115.5 mm) മഞ്ഞ അലര്‍ട്ടും നിലവിലുണ്ട്.
 
 ഓറഞ്ച് അലര്‍ട്ട്
 
ജൂണ്‍ 29 : കണ്ണൂര്‍, കാസറഗോഡ്
ജൂണ്‍ 30 : കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
ജൂലൈ 01 : കണ്ണൂര്‍, കാസറഗോഡ്
 
 മഞ്ഞ അലര്‍ട്ട് 
 
ജൂണ്‍ 29 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
 
ജൂണ്‍ 30 : ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം.
ജൂലൈ 01 : തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്.
ജൂലൈ 02 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്.
 
4 അന്തരീക്ഷ പ്രതിഭാസങ്ങളാണ് കാലവര്‍ഷം അതിതീവ്രമാകാനുള്ള കാരണമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്.
 
 മഹാരാഷ്ട്ര തീരത്തോട് ചേര്‍ന്ന് സമുദ്രനിരപ്പില്‍ ശക്തമായ ചക്രവാതച്ചുഴി , വടക്കന്‍ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലകൊള്ളുന്നുണ്ട്. വടക്കന്‍ ആന്ധ്രാ തീരം മുതല്‍ ഛത്തീസ്ഗഢ്, മറാത്ത്വാഡ വഴി മധ്യ മഹാരാഷ്ട്ര വരെ 4.5 കിലോമീറ്റര്‍ ഉയരത്തില്‍ ന്യൂനമര്‍ദപാത്തി രൂപം കൊണ്ടിട്ടുണ്ട്. വടക്കന്‍ കര്‍ണാടകയില്‍ നിന്ന് തുടങ്ങി റയലസീമ, തമിഴ്നാട് വഴി കന്യാകുമാരി പ്രദേശം വരെ സമുദ്രനിരപ്പില്‍ നിന്ന് 1.5 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ന്യൂനമര്‍ദപാത്തിയും ശക്തമാണ്. ഒരേസമയം രൂപം കൊണ്ട ഈ പ്രതിഭാസങ്ങളാണ് മഴ ശക്തമാകാനുള്ള കാരണം.ALSO READ: Kerala Monsoon: കാലവർഷം ഈസ് ബാക്ക്; ഇനി മഴ ദിവസങ്ങൾ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഖത്തറില്‍ കൂടിക്കാഴ്ച; അമേരിക്കയും ഇറാനും ആക്രമണം നിര്‍ത്താന്‍ ധാരണയായി