1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Higher secondary equivalency courses from today

നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്ക് ഇന്നുമുതല്‍ അപേക്ഷിക്കാം

Applications
സാക്ഷരതാമിഷന്‍ നടപ്പാക്കുന്ന വിവിധ തുല്യതാ കോഴ്സുകളിലേക്കുള്ള 2026-27 അധ്യയന വര്‍ഷത്തെ രജിസ്ട്രേഷന്‍ മെയ് 5 ന് ആരംഭിക്കും. സാക്ഷരത, നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്കാണ് പുതിയ അധ്യയന വര്‍ഷത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് മെയ് 25നകം അപേക്ഷ സമര്‍പ്പിക്കാം.
 
മെയ് 26 മുതല്‍ ജൂണ്‍ 4 വരെ 50 രൂപ ഫൈനോട് കൂടിയും, തുടര്‍ന്ന് ജൂണ്‍ 5 മുതല്‍ 15 വരെ 250 രൂപ സൂപ്പര്‍ ഫൈനോട് കൂടിയും അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാ ഫോമും ഫീസ് അടയ്ക്കുന്നതിനുള്ള ചലാനും www.literacymissionkerala.org ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി അതത് ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസുമായോ തിരുവനന്തപുരത്തുള്ള സംസ്ഥാന സാക്ഷരതാമിഷന്‍ ഓഫീസുമായോ ബന്ധപ്പെടാം.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വോട്ട് ശതമാനത്തിൽ കോൺഗ്രസ് ഒന്നാമത്, രണ്ടാം സ്ഥാനത്ത് സിപിഎം; നിലതെറ്റി സിപിഐയും കേരള കോൺഗ്രസും