അനുബന്ധ വാര്‍ത്തകള്‍
- രാഖിയെ കണ്ടിരുന്നു, ഒഴിവാകണമെന്ന് ആവശ്യപ്പെട്ടു; കൊലപാതകത്തിൽ പങ്കില്ലെന്ന് മുഖ്യപ്രതി അഖിൽ
- മറ്റൊരു ബന്ധത്തെ ചൊല്ലി എന്നും വഴക്ക്, പുതിയ വീട് കാണാനുള്ള ക്ഷണത്തിൽ രാഖി വീണു; സ്നേഹത്തോടെ വിളിച്ച് വരുത്തി കൊന്നു, ആദർശ് പറയുന്നതിങ്ങനെ
- 'താന്‍ നല്കിയ പാലും കുടിച്ച് കൂട്ടുകാർക്ക് പലഹാരവും പൊതിഞ്ഞ് പോയതാ, എന്നെങ്കിലും തിരിച്ച് വരുമെന്ന് കരുതി’- രാഖിയുടെ പിതാവ് പറയുന്നു
- രാഖിയെ കുഴിച്ചു മൂടിയത് നഗ്നയാക്കി ഉപ്പുവിതറി ശേഷം, പുരയിടം മുഴുവൻ കിളിച്ച് കമുങ്ങ് നട്ടു; ഞെട്ടിച്ച് അമ്പൂർ കൊലപാതകം
- തിരുവനന്തപുരത്ത് കാമുകനും കൂട്ടുകാരും ചേർന്ന് യുവതിയെ കൊന്ന് കുഴിച്ചുമൂടി
രാഖിക്ക് 5 വയസ് കൂടുതലുണ്ട്, കൊല്ലാനായിരുന്നെങ്കിൽ പണ്ടേ ആകാമായിരുന്നു: മുഖ്യപ്രതി അഖിൽ പറയുന്നതിങ്ങനെ
‘രാഖിക്ക് എന്നേക്കാൾ 5 വയസിനു പ്രായക്കൂടുതലുണ്ട്. അവൾ പിന്മാറാതെ എന്റെ പിന്നാലെ നടക്കുകയായിരുന്നു. ഞാൻ കഴിവതും ഒഴിവാക്കുകയായിരുന്നു. എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ അത് നേരത്തേ ആകാമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലിൽ പോയി കിടക്കേണ്ട ആവശ്യം എനിക്കില്ല. ജൂൺ 21നു രാഖിയെ കണ്ടിരുന്നു’ - തന്നെ കാണാനെത്തിയ മാധ്യമപ്രവർത്തകരോട് രാഖി കൊലക്കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന അഖിൽ പറഞ്ഞ വാക്കുകളാണിത്.
ആമ്പൂരിനെ ഞെട്ടലിലാക്കിയ രാഖി കൊലക്കേസിൽ പങ്കില്ലെന്നാണ് അഖിൽ പറയുന്നത്. ലഡാക്കിലെ സൈനിക താവളത്തിലാണ് ഇപ്പോഴുള്ളതെന്നും ലീവെടുത്ത് നാട്ടിൽ വന്ന് പൊലീസിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുമെന്നും അഖിൽ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ അഖിലും സഹോദരൻ രാഹുലും ചേർന്ന് രാഖിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് സുഹൃത്തും അയൽവാസിയുമായ ആദർശ് പൊലീസിനു മൊഴി നൽകി കഴിഞ്ഞു. രാഖിയെ കഴുത്തു ഞെരിച്ചു കൊന്നെന്നാണ് പ്രാഥമിക നിഗമനം. കഴുത്തെല്ലുകൾക്ക് പൊട്ടലുണ്ട്. ആന്തരിക അവയവങ്ങൾക്കും പരുക്കേറ്റിട്ടുണ്ട്. കൊലപാതകത്തിനു മുൻപ് പീഡനത്തിനു ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കും.